ജിങ്കന്റെ ടാക്കിൾ ചെയ്യാനുള്ള തീരുമാനം ആണ് കളി തോൽപ്പിച്ചത് എന്ന് ജെയിംസ്

- Advertisement -

ഇന്നലെ ഏറ്റ ദയനീയ പരാജയം കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ തീരുമാനങ്ങൾക്ക് കൊടുത്ത വിലയാണെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്നലെ 91ആം മിനുട്ട് വരെ ലീഡ് ചെയ്തു നിന്ന ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് രണ്ട് ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒരു പെനാൾട്ടി വഴങ്ങിയതായിരുന്നു കളിയുടെ ഗതി മാറ്റിയത്.

തീരുമാനങ്ങളാണ് തോൽക്കാൻ കാരണമെന്ന് പറഞ്ഞ ജെയിംസിനോട് റഫറിയിടെ തീരുമാനമാണോ എന്ന് ആരാഞ്ഞപ്പോൾ അല്ല എന്നും റഫറിയുടെ തീരുമാനം ശരിയായിരുന്നു എന്നും പറഞ്ഞു. ടാക്കിൽ ചെയ്യാനുള്ള ക്യാപ്റ്റൻ ജിങ്കന്റെ തീരുമാനം ആണ് തെറ്റിയത് എന്ന് ജെയിംസ് പറഞ്ഞു. കളി ഇങ്ങനെ നിൽക്കുമ്പോൾ ഇത്തരം എളുപ്പമുള്ള അവസരങ്ങൾ ഗോളടിക്കാൻ ഒരുക്കി കൊടുക്കുന്നത് ശരിയല്ല എന്നും ജെയിംസ് പറഞ്ഞു.

ജംഷദ്പൂർ താരം ചലഞ്ച് കാത്ത് നിൽക്കുകയായിരുന്നു അത് തിരിച്ചറിയാതെ ജിങ്കൻ അങ്ങനെ ഒരു ടാക്കിളിന് പോകരുതായിരുന്നു എന്നും ജെയിംസ് പറഞ്ഞു. ഇന്നലെ കൂടെ തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണേക്കാൾ മോശം അവസ്ഥയിൽ എത്തിയിരിക്കുകയാണ്.

Advertisement