അനസ് വീണ്ടും പുറത്ത്, അടിമുടി മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ നോർത്ത് ഈസ്റ്റിനെതിരായ എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഗോവയ്ക്ക് എതിരെ ഇറക്കിയ ആദ്യ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. ഡിഫൻസിൽ കഴിഞ്ഞ കളിയിൽ ഇറങ്ങിയ അനസ് എടത്തൊടിക വീണ്ടും ബെഞ്ചിൽ എത്തി. ജിങ്കൻ, പെസിച്, കാലി എന്നിവരാണ് ഡിഫൻഡർമാരായി ടീമിൽ ഉള്ളൂ. പ്രശാന്ത് വിങ്ങ് ബാക്കായി കളിക്കും എന്നാണ് കരുതുന്നത്. ഗോൾ വല കാക്കാൻ ധീരജ് സിംഗിനെയാണ് ഇന്ന് ജെയിംസ് ഇറക്കുന്നത്.

മധ്യനിരയിൽ സഹൽ വന്നപ്പോൾ, മുൻ നിരയിൽ സ്ലാവിസിയക്ക് സ്ഥാനം നഷ്ടപ്പെട്ടു. സ്ലാവിസിയ ഇന്ന് ബെഞ്ചിൽ പോലും ഇല്ല. പൊപ്ലാനിക് ആണ് ഇത് സ്ട്രൈക്കറായി ഇറങ്ങുന്നത്.

നോർത്ത് ഈസ്റ്റ്: പവൻ കുമാർ, റോബേർട്, റീഗൻ,കൊമോർസ്കി, മാറ്റൊ, ലാൽതുമന, റെദീം, ലാൽതതംഗ, ബോർജസ്, ഗലീജോ, ഒഗ്ബെചെ, ജോസെ

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, കാലി, ജിങ്കൻ, പെസിച്, പ്രശാന്ത്, നികോള, കിസീറ്റോ,ദുംഗൽ, സഹൽ, പൊപ്ലാനിക്, ഹാളിചരൺ

Advertisement