അൽഫാരോയും കളിക്കില്ല, ഓസ്ട്രേലിയൻ ദേശീയ താരം എ ടി കെ കൊൽക്കത്തയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ കൊൽക്കത്ത അവസാനം ഒരു സ്ട്രൈക്കറെ സ്വന്തമാക്കി. തങ്ങൽ സൈൻ ചെയ്ത രണ്ട് സ്ട്രൈക്കർമാരും പരിക്കേറ്റ് നീണ്ടകാലം പുറത്തിരിക്കും എന്ന് ഉറപ്പായതോടെയാണ് എ ടി കെ കൊൽക്കത്ത പുതിയ സൈനിംഗ് പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ താരമായ എലി ബാബാൽജ് ആണ് എ ടി കെയുമായി കരാർ ഒപ്പിട്ടത്.

നേരത്തെ സീസൺ തുടക്കത്തിൽ എ ടി കെയുടെ സ്ട്രൈക്കറായ കാലു ഉചെയ്ക്ക് പരിക്കേറ്റിരുന്നു. ഉചെ നീണ്ടകാലം പുറത്തിരിക്കും എന്ന് ഉറപ്പായതോടെ പൂനെ സിറ്റിയുടെ സ്ട്രൈക്കറായ അൽഫാരോയെ എ ടി കെ ടീമിൽ എത്തിച്ചു. എന്നാൽ പരിശീലനത്തിനിടെ പരിക്കേറ്റ അൽഫാരോയ്ക്കും നീണ്ട കാലം പുറത്തിരിക്കേണ്ട അവസ്ഥ വരികയായിരുന്നു. ഇതാണ് പുതിയ സ്ട്രൈക്കറെ എ ടി കെ സ്വന്തമാക്കാൻ കാരണം.

ഓസ്ട്രേലിയൻ ക്ലബുകളായ‌ അഡ്ലൈഡ് യുണൈറ്റഡ്, മെൽബൺ ഹാർട് തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് എലി. ഓസ്ട്രേലിയൻ ദേശീയ ടീമിനായി രണ്ട് മത്സരങ്ങളും കളിച്ചിട്ടുണ്ട്. താരം കഴിഞ്ഞ ദിവസം മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ എ ടി കെ ബെഞ്ചിൽ ഉണ്ടായിരുന്നു.