സെവൻസിൽ ഇന്ന് ജിംഖാന തൃശ്ശൂർ എഫ് സി പെരിന്തൽമണ്ണക്ക് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ എഫ് സി പെരിന്തൽമണ്ണ ജിംഖാന തൃശ്ശൂരിനെ നേരിടും . എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലെ എട്ടാം മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. സീസണിൽ കളിച്ച ഏക മത്സരം പരാജയപ്പെട്ട ടീമാണ് ജിംഖാന തൃശ്ശൂർ. അതുകൊണ്ട് തന്നെ ആദ്യ ജയമാണ് അവർ ലക്ഷ്യമിടുക. മറുവശത്തുള്ള എഫ് സി പെരിന്തൽമണ്ണക്ക് ഇത് സീസണിലെ ആദ്യ മത്സരമാണ്.

Advertisement