മാർസലീനോ ആദ്യ ഇലവനിൽ ഇല്ല, മഹാ ഡെർബി ലൈനപ്പ് അറിയാം

ഈ സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിക്കായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. ഇരു ടീമുകളും തങ്ങളുടെ ആദ്യ ജയമാണ് ഇന്ന് തേടുന്നത്. ക്യാപ്റ്റൻ മാർസലീനോ സസ്പെൻഷൻ കഴിഞ്ഞ് എത്തി എങ്കിലും ഇന്ന് ആദ്യ ഇലവനിൽ ഇല്ല. ബെഞ്ചിലാണ് മാർസലീനോ ഉള്ളത്. ഇരു ടീമുകളും ഇതിനു മുമ്പ് എട്ടു തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണയും പൂനെ സിറ്റിയാണ് വിജയിച്ചത്.

മുംബൈ : അമ്രീന്ദർ, സൗവിക്, ഷൗവിക്, ലൂസിയൻ ഗോവൻ, സുഭാഷിഷ്, അർണോൾഡ്, മൗദു, ഷെഹ്നാജ്, റെയ്നർ, മക്കാഡോ, ബാസ്റ്റോസ്

പൂനെ സിറ്റി; വിശാൽ കെയ്ത്, സർതക്, മാർടിൻ, മാറ്റ് മിൽസ്, ഫനായ്, ആദിൽ ഖാൻ, ജോണതാൻ, ആഷിഖ്, പൂജാരി, അൽഫാരോ, കാർലോസ്

Previous articleജയത്തോടെ മലേഷ്യ ടൂർ അവസാനിപ്പിച്ച് ഈസ്റ്റ് ബംഗാൾ
Next articleവീണ്ടും പണി മേടിച്ച് ഷെഹ്സാദ്, ബോര്‍ഡിന്റെ വക കാരണം കാണിക്കല്‍ നോട്ടീസ്