മാറ്റങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് , ലൈനപ്പ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ എ ടി കെയ്ക്ക് എതിരെ ഇറങ്ങിയ ടീമിൽ കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സി കെ വിനീത് ഇന്നും ആദ്യ ഇലവനിൽ ഇല്ല. സഹൽ അബ്ദുൽ സമദാണ് ടീമിൽ ഉള്ള ഏക മലയാളി.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു എങ്കിലും മുംബൈ സിറ്റിയിലും വലിയ മാറ്റങ്ങൾ ഇല്ല. കൊച്ചിയിൽ ഇതുവരെ ജയിക്കാൻ കഴിയാത്ത ടീമാണ് മുംബൈ സിറ്റി.

കേരള ബ്ലാസ്റ്റേഴ്സ്:

ധീരജ്, റാകിപ്, ജിങ്കാൻ, പെസിച്, ലാൽറുവത്താര, സൈമൻലിൻ ദംഗൽ, നികോള, ഹാളിചരൺ, സഹൽ, സ്റ്റൊഹനോവിച്, പൊപ്ലാനിക്

മുംബൈ സിറ്റി:

അമ്രീന്ദർ, സൗവിക്, ലൂസിയൻ, ഷൗവിക്, സുഭാഷിഷ്, അർണോൾഡ്, റെയ്നർ, ഷെഹ്നാജ്, മൊദൗ സൗഗൗ, മക്കാഡോ, ബാസ്റ്റോസ്

Advertisement