റൊണാൾഡോ വിവാദം, യുവന്റസിന്റെ ഷെയർ മാർക്കറ്റ് വിലയിടിഞ്ഞു

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്കെതിരെയുള്ള അമേരിക്കൻ വനിതയുടെ ലൈംഗിക ചൂഷണാരോപണവും വിവാദവും കൊടുമ്പിരി കൊള്ളവേ റൊണാൾഡോയുടെ ടീമായ യുവന്റസിന്റെ ഷെയർ മാർക്കറ്റ് വിലയിടിഞ്ഞു. അഞ്ചു ശതമാനത്തിൽ അധികം വിലയിടിവാണ് രേഖപ്പെടുത്തിയത്. റൊണാൾഡോയ്ക്ക് പൂർണ പിന്തുണ ക്ലബ് വാഗ്ദാനം ചെയ്തപ്പോൾ റൊണാൾഡോയുടെ സ്പോൺസർമാരായ EA സ്പോർട്സും നൈക്കും ആശങ്കകൾ പങ്കുവെച്ചു .

34കാരിയായ അമേരിക്കൻ വനിതയാണ് റൊണാൾഡോയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. 2009ൽ റൊണാൾഡോ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നായിരുന്നു ആരോപണം. ഇത്രകാലവും തന്നെ നിശ്ബദയാക്കുകയായിരുന്നു എന്നായിരുന്നു അമേരിക്കൻ വനിത പറഞ്ഞത്. ലാസ് വേഗാസ് പോലീസ് 2009ലെ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous articleമാറ്റങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് , ലൈനപ്പ് അറിയാം
Next articleU-18 സാഫ് കപ്പ്, ഇന്ത്യൻ വനിതകൾ സെമിയിൽ പുറത്ത്