“കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത് നല്ല ടീമും നല്ല പരിശീലകനും”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ ആവശ്യത്തിന് ബഹുമാനിക്കുന്നതായി ജംഷദ്പൂർ എഫ് സി പരിശീലകൻ ഫെറാണ്ടോ പറഞ്ഞു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുകയാണ് ജംഷദ്പൂർ. കേരള ബ്ലാസ്റ്റേഴ്സിന്റെ ടേബിളിലെ പൊസിഷനും ഫലങ്ങളും കാര്യമായി എടുക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് മികവ് ഉള്ള ഒരു ടീമുണ്ട്. ഒപ്പം ഡേവിഡ് ജെയിംസ് എന്ന മികച്ച ഒരു പരിശീലകനുമുണ്ട്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഫെറാണ്ടൊ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ കാണികളുടെ മുന്നിലാണ് കളിക്കുന്നത് എന്ന പ്രത്യേകതയും ഇന്നുണ്ട്. പക്ഷെ എന്തിനെയും നേരിടാൻ ജംഷദ്പൂർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ സൂപ്പർ താരം ടിം കാഹിൽ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപിച്ചു. യുമ്നം രാജു, രാജു ഗെയ്ക്വാദ്, സിഡോഞ്ചോ എന്നീ താരങ്ങൾ പരിക്ക് കാരണം ഇന്ന് ജംഷദ്പൂരിനായി ഇറങ്ങില്ല.

Advertisement