കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ സിറിൽ കാലിയുടെ പരിക്ക് മാറി, ഇന്ന് ടീമിൽ എത്തിയേക്കും

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഡിഫൻസിലേക്ക് എത്തിച്ച വിദേശ താരം സിറിൽ കാലിയിടെ പരിക്ക് ഭേദമായി. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്നെയാണ് സിറിൽ കാലിയുടെ പരിക്ക് ഭേദമായെന്നും താരം ഇന്ന് ടീമിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട് എന്നും അറിയിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിൽ പരിക്ക് കാരണം സിറിൽ ബെഞ്ചിൽ പോലും ഉണ്ടായിരുന്നില്ല.

ഫ്രഞ്ച് സെന്റർ ബാക്കായ സിറിൽ കാലി പക്ഷെ ടീമിൽ എത്തിയാലും എവിടെ കളിക്കും എന്ന് തീരുമാനിക്കുക ജെയിംസിന് വെല്ലുവിളിയാകും. സെന്റർ ബാക്കായും വിങ് ബാക്കായും കാലി കളിക്കും. പക്ഷെ സെന്റർ ബാക്കായി ജിങ്കനും പെസിചും മികച്ച ഫോമിലാണ്. ലെഫ്റ്റ് ബാക്കിലും റൈറ്റ് ബാക്കിലും യുവതാരങ്ങളായ ലാൽറുവത്താരയും റാകിപും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതു കൊണ്ടൊക്കെ തന്നെ ഒരു മാറ്റം നേരിട്ട് വരുത്താൻ ജെയിംസ് ഒരുങ്ങിയേക്കില്ല.

ബെഞ്ചിൽ നിന്നായിരിക്കും ഇന്ന് കാലി ഇറങ്ങുന്നുണ്ട് എങ്കിലും ഇറങ്ങുക. അടുത്ത മത്സരത്തിൽ അനസ് എടത്തൊടികയും കൂടെ എത്തുന്നതോടെ ഡിഫൻസിൽ ആരെ തിരഞ്ഞെടുക്കണമെന്ന കാാര്യത്തിൽ ജെയിംസിന് തലവേദന ആകും.