” ബ്ലാസ്റ്റേഴ്സിന് പകരം എടികെയാണ് ജയമർഹിച്ചതെന്ന് പറഞ്ഞവർ കണ്ടത് മറ്റേതോ മത്സരം”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് പകരം എടികെ‌ കൊൽകത്തയാണ് ജയിക്കേണ്ടതെന്ന് അഭിപ്രായം പറഞ്ഞവർ കണ്ടത് മറ്റേതോ മത്സരം ആയിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി. കളിയിൽ വ്യക്തമായ ആധിപത്യമാണ് ബ്ലാസ്റ്റേഴ്സിനുണ്ടായത്. 55% ബോൾ പൊസഷനും 72% പാസിംഗ് അക്യുറസിയും ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നു.

മറ്റുള്ള സ്റ്റാറ്റ്സ് വെച്ച് നോക്കിയാലും കേരള ബ്ലാസ്റ്റേഴ്സിന്റെ സർവ്വാധിപത്യം കളിക്കളത്തിൽ വ്യക്തമാണെന്നും ഷറ്റോരി പറഞ്ഞു. ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം ഡാറ്റയുടെ പിൻബലത്തോടെ ഡച്ച് പരിശീലകൻ സമർഥിച്ചത്. ഐഎസ്എൽ ആറാം എഡിഷന്റെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് രണ്ട് തവണ ചാമ്പ്യന്മാരായ എടികെയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഒഗ്ബചെയുടെ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയം നേടിക്കൊടുത്തത്.

Advertisement