അനസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതൽ ശക്തമാക്കും എന്ന് ജെയിംസ്

- Advertisement -

അനസ് എടത്തൊടിക തന്റെ വിലക്ക് കഴിഞ്ഞ് ടീമിനൊപ്പം എത്തുന്നത് കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതൽ ശക്തമാക്കും എന്ന് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ന് ജംഷദ്പൂരിനെ നേരിടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ അനസും ഉൾപ്പെടാൻ സാധ്യതയുണ്ട്. അനസിന്റെ വിലക്ക് തീരാൻ കാത്തിരിക്കുകയായിരുന്നു എന്ന് ജെയിംസ് പറഞ്ഞു. ഡിഫൻസിൽ ടീമിന് കൂടുതൽ ഓപ്ഷൻ അനസ് തരുന്നു. ജെയിംസ് പറഞ്ഞു‌.

അനസും കൂടെ എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസീവ് താരങ്ങൾക്ക് ഇടയിൽ ആര് ആദ്യ ഇലവനിൽ എത്തുമെന്ന കാര്യത്തിൽ ഒരു പോരാട്ടം നടക്കും. അത് ടീമിന് മൊത്തം ഗുണം ചെയ്യുമെന്ന് ജെയിംസ് പറഞ്ഞു. തനിക്ക് ആരെ‌ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം എന്നത് തലവേദനയാണെങ്കിലും അത് നല്ല തലവേദനയാണെന്നും ജെയിംസ് പറഞ്ഞു.

Advertisement