ഇബ്രാഹിമോവിചിന്റെ ടീമിന് നിരാശ, പ്ലേ ഓഫ് യോഗ്യത ഇല്ല

- Advertisement -

സ്വീഡിഷ് ഇതിഹാസ താരം സ്ലാട്ടൻ ഇബ്രാഹിമോവിഹിനു നിരാശ. എം എൽ എസിൽ തന്റെ ടീമായ എൽ എ ഗാലക്സിക്ക് പ്ലേ ഓഫ് ഉറപ്പിച്ച് കൊടുക്കാൻ സൂപ്പർ താരത്തിനായില്ല. ഇൻ നടന്ന ലീഗിലെ അവസാന മത്സരത്തിൽ പരാജയപ്പെടാതിരിന്നാൽ മാത്രമെ എൽ എ ഗാലക്സി പ്ലേ ഓഫിൽ എത്തുമായിരുന്നുള്ളൂ. എന്നാൽ അവസാന മത്സരത്തിൽ ഹുസ്റ്റൺ ഡൈനാമോയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഗാലക്സി പരാജയപ്പെട്ടു.

സ്വന്തം ഗ്രൗണ്ടിലായിരുന്നു ഈ തോൽവി. അതും ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷം. കമാരയുടെ ഇരട്ട ഗോളുകൾ ആയിരുന്നു ആദ്യ പകുതിയിൽ ഗാലക്സിക്ക് രണ്ടു ഗോളിന്റെ ലീഡ് നൽകിയത്. പക്ഷെ മനോടാസിന്റെ ഇരട്ട ഗോളുകളും ഒപ്പം ക്യുറ്റോയുടെ ഒരു ഗോളും ഹുസ്റ്റണ് വിജയം നൽകി. ഒരു പോയന്റിനാണ് ഗാലക്സിക്ക് പ്ലേ ഓഫ് നഷ്ടമായത്.

Advertisement