1000 ഗോളുകൾ എന്ന നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ സൂപ്പർ ലീഗ്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് 100 ഗോളുകൾ എന്ന നാഴികകല്ല് പിന്നിട്ടു. മുൻ ചാമ്പ്യന്മാരുടെ പോരാട്ടമായ എടികെ- ചെന്നൈയിൻ എഫ്സി മത്സരത്തിലാണ് ഈ നേട്ടം കുറിച്ചത്. കളിയുടെ 48 ആം മിനുട്ടിൽ എടികെയുടെ ഡേവിഡ് വില്ല്യംസാണ് 1000മത്തെ ഗോൾ അടിച്ചത്. ഐഎസ്എല്ലിലെ ആദ്യ ഗോൾ നേടിയതും ഒരു എടികെ താരം തന്നെയാണ്.

2014ൽ മുംബൈ സിറ്റിക്കെതിരെ ഫിക്രു ടെഫെര ലെമെസ്സയാണ് ഐഎസ്എല്ലിലെ ആദ്യ ഗോൾ നേടിയത്. 384 മത്സരങ്ങളിൽ നിന്നാണ് 1000 ഗോളുകൾ എന്ന നേട്ടം ഐഎസ്എൽ പിന്നിട്ടത്. 285 വ്യത്യസ്തകളിക്കാരാണ് ഗോൾ വേട്ടക്കാരുടെ പട്ടികയിലുള്ളത്. 196 വിദേശ താരങ്ങളാണ് ഗോൾ അടിച്ചത്. 702 ഗോളുകളും വിദേശ താരങ്ങൾ അടിച്ചതാണ്. 20 സെൽഫ് ഗോളുകളും പിറന്നു. ബാക്കിയുള്ള 278 ഗോളുകൾ നേടിയത് 89 ഇന്ത്യൻ താരങ്ങളാണ്. ഈ സീസണിൽ ഇതുവരെ 25 ഗോളുകൾ പിറന്നു കഴിഞ്ഞു.

Advertisement