നല്ല കളിക്കാരെ കൈവിടാതെ ഗോവ, അഹ്മദ് ജാഹോയും എഫ് സി ഗോവയിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസൺ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയി വിലയിരുത്തപ്പെടുന്ന മൊറോക്കൻ മിഡ്ഫീൽഡറായ അഹ്മദ് ജാഹോയുടെ കരാർ എഫ് സി ഗോവ പുതുക്കി. ഒരു വർഷത്തേക്കാണ് എഫ് സി ഗോവ ജാഹോയുടെ കരാർ പുതുക്കിയത്. രണ്ട് സീസൺ മുമ്പ് ഗോവയിൽ എത്തിയ താരം ഐ എസ് എല്ലിൽ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ സീസണിൽ 19 മത്സരങ്ങളിൽ ഗോവയ്ക്കായി ബൂട്ടുകെട്ടിയ താരം രണ്ട് അസിസ്റ്റു സ്വന്തമാക്കിയിരുന്നു എങ്കിൽ ഈ സീസണിൽ ഇരുപത് മത്സരങ്ങളിൽ ഗോവയ്ക്കായി കളിച്ചു. മൂന്ന് അസിസ്റ്റുകൾ ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്. ഗോവൻ മിഡ്ഫീൽഡിന്റെ നിയന്ത്രണം അഹ്മദ് ജാഹുവിന്റെ കാലുകളിൽ ആയിരുന്നു.

മൊറോക്കൻ ക്ലബായ റാബതിന്റെ താരമായ ജാഹോ കഴിഞ്ഞ സീസണിൽ ക്ലബിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ആയിരുന്നു ഇന്ത്യയിൽ എത്തിയത്. രാജ കസബ്ലാങ്ക, മൊഗ്രബ് എന്നെ മൊറോക്കൻ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. മൊറോക്കയുടെ ദേശീയ ടീമിന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട് താരം. 2012ലെ അറബ് നാഷൺസ് കപ്പിൽ മൊറോക്കൻ ടീമിൽ അഹ്മദും ഉണ്ടായിരുന്നു. 8 മത്സരങ്ങളാണ് മൊറോക്കോയ്ക്ക് വേണ്ടി ഇതുവരെ കളിച്ചത്.

ഈ സീസണിൽ തിളങ്ങിയ പ്രധാന താരങ്ങളുടെ ഒക്കെ കരാർ ഗോവ പുതുക്കിയിരിക്കുകയാണ്. നേരത്തെ എഡു ബേഡിയ, ഹ്യൂഗോ ബോമസ്, ഫാൾ എന്നിവരും കരാർ പുതുക്കിയിരുന്നു. ഇനി കോറോ കൂടെ ഉടൻ പുതിയ കരാർ ഒപ്പിടുമെന്നാണ് കരുതുന്നത്.