ട്രാൻസ്ഫറിൽ അത്ഭുതങ്ങളുമായി എ ടി കെ, ചൈനയിൽ നിന്ന് എത്തിച്ചത് ഒരു സൂപ്പർ താരത്തെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ കൊൽക്കത്ത ഈ സീസണിൽ പ്ലേ ഉറപ്പിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. കോടിയോളം മുടക്കി ഡെൽഹിയിൽ നിന്ന് പ്രിതം കോട്ടാലിനെ സ്വന്തമാക്കി അധികം താമസിയാതെ എ ടി കെ തങ്ങളുടെ പുതിയ സൈനിംഗിനെ പ്രഖ്യാപിച്ചു. ചൈനീസ് ലീഗിൽ നിന്നാണ് എ ടി കെയുടെ പുതിയ താരം. ഇന്ത്യക്കാർക്ക് പരിചിതനായ മുൻ ബെംഗളൂരു എഫ് സി താരം എഡു ഗാർസിയ ആണ് എ ടി കെയിൽ എത്തുന്നത്.

കഴിഞ്ഞ സീസണിൽ ബെംഗളൂരുവിൽ നിന്ന് ഈ സ്റ്റാർ മിഡ്ഫീൽഡർ ചൈനീസ് ക്ലബായ സെജിയാങ് ലൂചങ്ങിൽ എത്തിയിരുന്നു. 97ലക്ഷത്തോള രൂപയ്ക്കായിരുന്നു ബെംഗളൂരു എഫ് സി ചൈനീസ് ക്ലബിന് എഡു ഗാർസിയയെ കൈമാറിയത്. ഇപ്പോൾ ചൈനീസ് ക്ലബ് വിട്ട് സീസൺ അവസാനം വരെ എ ടി കെയിൽ തുടരാനാണ് എഡുവിന്റെ തീരുമാനം.

കഴിഞ്ഞ ഐ എസ് എൽ സീസണിൽ ക്ലബ് വിടും മുമ്പ് അഞ്ച് അസിസ്റ്റും രണ്ട് ഗോളുകളും ബെംഗളൂരുവിനായി എഡു ഗാർസി നേടിയിരുന്നു. എഡുവിന്റെ വരവ് എ ടി കെയെ കൂടുതൽ ശക്തമാക്കും. ഇപ്പോൽ തന്നെ ലാൻസരോട്ടെ ഉള്ള എ ടി കെയ്ക്ക് ഇനി അവസരങ്ങൾ സൃഷ്ടിക്കുക അത്ര വല്യ പണിയുള്ള കാര്യമായിരിക്കില്ല.

28കാരനായ എഡു ഗാർസിയ സ്പാനിഷ് സ്വദേശിയാണ്. സ്പാനിഷ് ടീമായ റയൽ സരഗോസയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എഡു ഗാർസിയ.