ഡെൽഹിയിൽ പേടിക്കേണ്ടത് മൂന്ന് താരങ്ങളെ എന്ന് ജിങ്കൻ

- Advertisement -

ഡെൽഹി ഡൈനാമോസിനെ ഇന്ന് നേരിടാൻ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ കൂട്ടത്തിൽ മൂന്ന് താരങ്ങളെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഡെൽഹിയുടെ ഇന്ത്യൻ താരങ്ങളായ ലാൽസിയൻസുവാള ചാങ്തെ, പ്രിതം കോട്ടാൽ, റോമിയോ ഫെർണാണ്ടസ് എന്നീ താരങ്ങളെയാണ് കളി മാറ്റി മറിക്കാൻ കഴിവുള്ള താരങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ വിലയിരുത്തുന്നത്.

എങ്കിലും താരങ്ങളെ നോക്കിയിട്ട് കാര്യമില്ല ടീമിനെ മൊത്തമായി പരിഗണിച്ച് മാത്രമെ പ്രതിരോധിക്കാൻ പറ്റൂ എന്ന് ജിങ്കൻ പറഞ്ഞു. ഒരോ ടീമിന്റെ കരുത്ത അവരുടെ ഒത്തൊരുമയാണ്. അതുകൊണ്ട് തന്നെ ഒരോ താരങ്ങളെ മാത്രം തടയാൻ ഒരുങ്ങുന്നത് നഷ്ടമാണെന്നും ജിങ്കൻ പറഞ്ഞു. ഡെൽഹി ഡൈനാമോസ് മൊത്തമായും മികച്ച ടീമാണെന്നും ജിങ്കൻ കൂട്ടിച്ചേർത്തു.

Advertisement