ജംഷഡ്‌പൂർ താരം യുവതാരം ഡൽഹി ഡൈനാമോസിൽ

- Advertisement -

ജംഷഡ്‌പൂർ യുവതാരം ജെറി മാവിമിൻതങ്ങയെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്. അടുത്ത സീസണിലേക്കുള്ള ഡൽഹിയുടെ ആദ്യ സൈനിങ്‌ കൂടിയാണ് ജെറി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോളിന് ഉടമ കൂടിയാണ് ജെറി. കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് 22മത്തെ സെക്കൻഡിൽ ഗോൾ നേടി ജെറി റെക്കോർഡിട്ടത്.

മുൻ ഡി.എസ്.കെ ശിവജിയാസിന്റെ താരമായിരുന്ന ജെറി നോർത്ത് ഈസ്റ്റിനു വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുണ്ട്. 2017-18 സീസണിൽ ജംഷഡ്‌പൂരിൽ എത്തിയ ജെറി രണ്ടു സീസണിൽ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 28 മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ച ജെറി ഒരു ഗോളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജംഷഡ്‌പൂരിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ടീം മാറാൻ തീരുമാനിച്ചത്.

Advertisement