“ഹോം ഗ്രൗണ്ടിലെ സമനില നല്ലതല്ല” ഫിനിഷിങ് മെച്ചപ്പെടാൻ ഉണ്ടെന്ന് സ്വയം വിമർശിച്ച് വിനീത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനിലയിൽ നിരാശ മാത്രമെന്ന് മലയാളി താരം സി കെ വിനീത്. രണ്ട് മത്സരങ്ങളിൽ അവസാനം ഗോൾ വഴങ്ങി വിജയം കൈവിട്ടത് വലിയ ദുഖമാണെന്നും വിനീത് പറഞ്ഞു. ഹോം ഗ്രൗണ്ടിൽ സമനില വഴങ്ങുക എന്നത് നല്ല കാര്യമല്ല. ഫിനിഷിങ്ങിലെ അപാകത ടീം ഉടനെ പരിഹരിക്കേണ്ടതുണ്ട്. സി കെ പറഞ്ഞു

തനിക്ക് തന്നെ ഈ മത്സരത്തിൽ മൂന്നോ നാലോ അവസരങ്ങൾ ലഭിച്ചു. പക്ഷെ പന്ത് വലയിൽ എത്തിക്കാനായില്ല. താൻ സ്വയവും മെച്ചപ്പെടാനുണ്ട് എന്ന് വിനീത് പറഞ്ഞു. സി കെ വിനീതിന്റെ ഗോളിൽ ലീഡ് ചെയ്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് കളി അവസാനിക്കാൻ ആറു മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ സമനില വഴങ്ങുകയായിരുന്നു.

ഇന്ന് അവസാനം റഫറി പെനാൾട്ടി നിഷേധിച്ചതിനെ കുറിച്ച് താൻ ഒന്നും മിണ്ടില്ല എന്നും സികെ പറഞ്ഞു. എന്തെങ്കിലും പറഞ്ഞാൽ തനിക്ക് പിഴയോ വിലക്കോ കിട്ടിയേക്കും എന്നും താരം കൂട്ടിച്ചേർത്തു.

Advertisement