“മലയാളി താരങ്ങളെ ആക്രമിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പതിവ്”

Rino Anto of Kerala Blasters FC, Mohammed Rafi of Kerala Blasters FC and C K Vineeth of Kerala Blasters FC celebrate after winning the match 56 of the Indian Super League (ISL) season 3 between Kerala Blasters FC and NorthEast United FC held at the Jawaharlal Nehru Stadium in Kochi, India on the 4th December 2016. Photo by Vipin Pawar / ISL / SPORTZPICS

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് കൂടുതൽ ആക്രമണം നേരിടേണ്ടി വരുന്നത് മലയാളി താരങ്ങൾ ആണെന്ന് സി കെ വിനീത്. താനും അത്തരത്തിൽ ഉള്ള ആക്രമണത്തിന് ഇരയാണെന്നും വിനീത് ഇന്ന് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തനിക്ക് എതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പോലീസിന് പരാതി കൊടുക്കും എന്ന് അറിയിച്ച സി കെ, താൻ മാത്രമല്ല എല്ലാ താരങ്ങളും ഇത് അനുഭവിക്കുന്നുണ്ട് എന്നും പറഞ്ഞു.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫിയും റിനോ ആന്റോയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ മോശം സ്വഭാവത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട് എന്നും സി കെ ഓർമ്മിപ്പിച്ചു. താനും നിരവധി തവണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് പറഞ്ഞു എന്നും, എന്നാൽ ഇതിൽ മാറ്റങ്ങൾ ഉണ്ടാവുന്നില്ല എന്നും സി കെ പറഞ്ഞു.

ഇപ്പോഴുള്ള മലയാളി താരങ്ങളിൽ അനസ് മാത്രമെ ആരാധകർക്ക് എതിരെ രംഗത്ത് വരാൻ സാധ്യതയുള്ളൂ, ബാക്കിയുള്ളവർ ഒക്കെ യുവതാരങ്ങൾ ആണെന്നും അതുകൊണ്ട് ഭയന്നിരിക്കുകയാണെന്നും സി കെ പറഞ്ഞു. കഴിഞ്ഞ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തരുന്നതിനേക്കാൾ വലിയ തുകയ്ക്ക് തനിക്ക് ഓഫർ ഉണ്ടായിരുന്നു. പക്ഷെ സ്വന്തം നാട്ടിൽ കളിക്കാനുള്ള ആഗ്രഹത്തിലാണ് ഇവിടെ തുടർന്നത് എന്നും സി കെ ഓർമ്മിപ്പിച്ചു.