ഉംറ്റിറ്റി തിരിച്ചെത്തുന്നു, ചാമ്പ്യൻസ് ലീഗ് സ്‌കോഡിൽ താരവും

ബാഴ്സലോണ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി തിരിച്ചെത്തുന്നു. ഏറെ നാളായി പരിക്കേറ്റ് പുറത്തായിരുന്ന താരം ലിയോണിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്‌കോഡിൽ തിരിച്ചെത്തി. നവംബറിന് ശേഷം ബാഴ്സക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത താരമാണ്‌ ഉംറ്റിറ്റി. വർമാലൻ പരിക്കേറ്റ് പുറത്തായ സമയത്തു തന്നെ ഉംറ്റിറ്റി തിരിച്ചെത്തിയത് ബാഴ്സക്ക് ആശ്വാസമാകും.

25 വയസുകാരനായ ഉംറ്റിറ്റി 2016 ൽ ലിയോണിൽ നിന്നാണ് ബാഴ്സയിൽ എത്തിയത്. കാലിന് ഗുരുതര പരിക്കേറ്റ താരം പക്ഷെ ആദ്യ ഇലവനിൽ ഉൾപ്പെടാനുള്ള സാധ്യത കുറവാണ്. ബാഴ്സ താരങ്ങളായ റാഫിഞ്ഞ, സില്ലെസൻ എന്നിവരും ഏറെ നാളായി പരിക്കേറ്റ് പുറത്താണ്.