“എണ്ണത്തിൽ മാത്രമെ മഞ്ഞപ്പട മുന്നിൽ ഉള്ളൂ, ഗുണത്തിൽ ഇല്ല” ആഞ്ഞടിച്ച് സി കെ വിനീത്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എതിരെ അഞ്ഞടിച്ച് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് രംഗത്ത്. മഞ്ഞപ്പട തനിക്ക് എതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങൾ ഇനിയും സഹിക്കാൻ ആവില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സികെ. ഏഷ്യാനെറ്റ് ന്യൂസിന് സി കെ വിനീത് ഇന്ന് നൽകിയ ഇന്റർവ്യൂയിൽ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സും സി കെ യുടെ ഇപ്പോഴത്തെ ടീമായ ചെന്നൈയിനും തമ്മിൽ കൊച്ചിയിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു. അതിനിടയിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മഞ്ഞപ്പട പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളാണ് ഇപ്പോൾ സി കെ വിനീതിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിനിടെ സി കെ വിനീത് ബോൾ ബോയിക്കെതിരെ മോശം പെരുമാറ്റം നടത്തി എന്നായിരുന്നു മഞ്ഞപ്പടയുടെ ആരോപണം. എന്നാൽ തന്റെ കരിയർ തന്നെ ഇല്ലാണ്ടാക്കുന്ന കാര്യമാണ് മഞ്ഞപ്പട ചെയ്യുന്നത് എന്ന് സി കെ വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതിനെ നിയമപരമായി നേരിടും എന്നും അദ്ദേഹം പറഞ്ഞു. മഞ്ഞപ്പടയ്ക്ക് എണ്ണത്തിൽ മാത്രമെ ഒന്നാം സ്ഥാനം ഉള്ളൂ എന്നും ഗുണത്തിൽ ഇല്ലായെന്നും സി ക പറഞ്ഞു. ഈ കഴിഞ്ഞ ജനുവരിയിൽ വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു സി കെ. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച താരം കൂടിയാണ് അദ്ദേഹം.