അനസ് ആദ്യ ഇലവനിൽ, ഹക്കു ബെഞ്ചിൽ, കേരള ബ്ലാസ്റ്റേഴ്സ് ടീം അറിയാം

കേരള ബ്ലാസ്റ്റേഴ്സിന്റെ ചെന്നൈയിനുമായുള്ള മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. പരിശീലകൻ നിലോ വിൻഗാഡ സൂചിപ്പിച്ചതു പോലെ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ ഇറങ്ങുന്നത്. സസ്പെൻഷനിലായ പെസിചിന് പകരം മലയാളി താരം അനസ് ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. ഏഷ്യൻ കപ്പിന് ശേഷം ആദ്യമായാണ് അനസ് ഒരു മത്സരം കളിക്കുന്നത്. മറ്റൊരു മലയാളി ഡിഫൻഡറായ അബ്ദുൽ ഹക്കു ഇന്ന് ബെഞ്ചിൽ ഉണ്ട്. നീണ്ടകാലമായി പരിക്ക് കാരണം പുറത്തായിരുന്നു ഹക്കിവിന്റെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ഇന്ന് ഉണ്ടാകും. ചെന്നൈയിൻ നിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീതും ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്,റാകിപ്, ജിങ്കൻ, അനസ്, പ്രിതം, കിസിറ്റോ, ദുംഗൽ, സഹൽ, പെകൂസൺ, സ്ലാവിസ, പൊപ്ലാനിക്

ചെന്നൈയിൻ ; കരൺ ജിത്, മെയിൽസൺ, സാബിയ, തൊന്ദോമ്പ, ഹെർഡ്, ലാൽദിൻലിയാന, ഫ്രാൻസിസ്കോ, അഗസ്റ്റോ, ഗ്രിഗറി, ജെജെ, വിനീത്