ISL-ൽ വൻ മാറ്റങ്ങൾ!! ഏഷ്യൻ താരം നിർബന്ധമില്ല, 2 സൂപ്പർ താരങ്ങളെ വേതന പരിതിയില്ലാതെ സൈൻ ചെയ്യാം

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) പുതിയ സീസണിൽ വൻ മാറ്റങ്ങൾ വരുന്നു. ക്ലബ്ബുകൾക്ക് ഇനി താരങ്ങളെ സൈൻ ചെയ്യുന്നതിൽ കൂടുതൽ ഇളവുകൾ ലഭിക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ വിദേശ താരങ്ങളിൽ ഉണ്ടായിരുന്ന ഏഷ്യൻ ക്വാട്ട ഇനു ഉണ്ടാകില്ല. വിദേശ താരങ്ങളിൽ ഒരാൾ ഏഷ്യൻ താരം ആകണമെന്ന നിർബന്ധം ഇനി ഉണ്ടാകില്ല.

ISLഐ എസ് എൽ 24 01 08 09 33 23 330

ഏഷ്യൻ ക്വാട്ട ഒഴിവാക്കുന്നതിനൊപ്പം വലിയ താരങ്ങളെ വലിയ വേതനം നൽകി കൊണ്ടുവരാനും ഇനി ഐ എസ് എൽ ക്ലബുകൾക്ക് പറ്റും. ഇതുവരെ ഒരു മാർക്വീ താരത്തെ മാത്രമായിരുന്നു ഐ എസ് എൽ നിശ്ചയിച്ച ശമ്പള പരിധിക്ക് പുറത്ത് സൈൻ ചെയ്യാനാകുമായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ രണ്ട് താരങ്ങളെ ഇങ്ങനെ കൊണ്ടുവരാം. രണ്ട് സൂപ്പർ താരങ്ങളെ വേതന പരിമിതിയില്ലാതെ കൊണ്ടുവരാം എന്നത് ലീഗിന്റെ നിലവാരം വർധിക്കാൻ വലിയ വിദേശ താരങ്ങൾ ഇന്ത്യയിലേക്ക് എത്താനും കാരണമാകും.

ഒപ്പം ഐ എസ് എല്ലിൽ ഒരു ക്ലബിന്റെ ശമ്പള പരിധി ഇപ്പോൾ ഉള്ള 16.5 കോടി രൂപയിൽ നിന്ന് 18 കോടി രൂപയായി ഉയർത്താനും ISL ആലോചിക്കുന്നുണ്ട്. ഇവയെല്ലാം ഉടൻ പ്രാബല്യത്തിൽ വരും.