പുതിയ പരിശീലകന് കീഴിൽ മോഹൻ ബഗാൻ ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ 37-ാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അവരുടെ അവസാന മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കളിക്കാനിറങ്ങുന്നത്.

എടികെ മോഹൻ ബഗാനെ സംബന്ധിച്ചിടത്തോളം അവർ ഇന്ന് പുതുതായി നിയമിതനായ പരിശീലകൻ ഫെറാണ്ടോയുടെ കീഴിൽ ആകും ഇറങ്ങുക. ഇന്നലെ ആയിരുന്നു മിൻ എഫ് സി ഗോവ പരിശീലകൻ ഫെറാണ്ടോയെ ബഗാൻ സ്വന്തമാക്കിയത്. അവസാന നാലു മത്സരത്തിൽ വിജയിക്കാൻ ആയിട്ടില്ലാത്ത മോഹൻ ബഗാൻ പുതിയ പരിശീലകനു കീഴിൽ കാര്യങ്ങൾ മാറും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.