ട്രാൻസ്ഫർ പാളി!! പൂനെ സിറ്റിക്ക് ട്രാൻസ്ഫർ വിലക്ക്, നെസ്റ്ററിന് കളിക്കുന്നതിനും വിലക്ക്

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ഐ എസ് എൽ ക്ലബ് പൂനെ സിറ്റിക്ക് കൂടുതൽ തിരിച്ചടികൾ. ചെന്നൈ സിറ്റിയുടെ താരം നെസ്റ്ററിനെ നിയമം ലംഘിച്ച് ടീമിൽ എത്തിച്ചതിനെതിരെ എ ഐ എഫ് എഫ് നടത്തിയ അന്വേഷണത്തിൽ വിധി വന്നു. താരത്തിനും ക്ലബിനും വലിയ തിരിച്ചടിയാണ് വിധിയിൽ വന്നിരിക്കുന്നത്. ട്രാൻസ്ഫർ അസാധുവാക്കിയ എ ഐ എഫ് എഫ് നെസ്റ്ററിന് നാലു മാസം വിലക്കും പൂനെ സിറ്റിക്ക് ട്രാൻസ്ഫർ വിലക്കും നൽകി.

ചെന്നൈ സിറ്റിയുടെ കഴിഞ്ഞ സീസണിലെ സ്റ്റാർ മിഡ്ഫീൽഡർ നെസ്റ്ററിനെ ചെന്നൈ സിറ്റി അറിയാതെയാണ് പൂനെ സിറ്റി സ്വന്തമാക്കിയത്. കഴിഞ്ഞ സീസൺ മധ്യത്തിൽ നെസ്റ്റർ ചെന്നൈ സിറ്റിയുമായി പുതിയ കരർ ഒപ്പുവെച്ചിരുന്നു. 18 മാസമത്തെ കരാർ ആണ് ജനുവരിയിൽ നെസ്റ്റർ ഒപ്പുവെച്ചത്.

ആ കരാർ ബാക്കിയിരിക്കെ ആണ് ചെന്നൈ സിറ്റിയുമായി ചർച്ച പോലും നടത്താതെ പൂനെ സിറ്റിയിലേക്ക് നെസ്റ്റർ പോയത്. പൂനെ സിറ്റിയികേക്ക് നെസ്റ്റർ പോകുന്നതിൽ പ്രശ്നമില്ല എന്നും പക്ഷെ സാധാരണം ഇത്തരം ട്രാൻസ്ഫറുകൾക്ക് ലഭിക്കേണ്ട കൈമാറ്റ തുക ലഭിക്കണമെന്നുമാണ് ചെന്നൈ സിറ്റി പരാതിപ്പെട്ടിരുന്നത്. പരാതിയിലെ അന്വേഷണത്തിൽ ട്രാൻസ്ഫർ തന്നെ എ ഐ എഫ് എഫ് അസാധുവാക്കി.

ഇനി രണ്ട് ട്രാൻസ്ഫർ വിൻഡോയിൽ പൂനെയ്ക്ക് താരങ്ങളെ എടുക്കാൻ ആവില്ല‌. പഴ താരങ്ങൾ പലതു ക്ലബ് വിട്ട സാഹചര്യത്തിൽ പുതിയ സീസണിൽ കളിക്കാൻ ആളില്ലാത്ത അവസ്ഥയിലേക്ക് പൂനെ സിറ്റി പോകും. ട്രാൻസ്ഫർ വിലക്കിനൊപ്പം അഞ്ച് ലക്ഷം പിഴയും പൂനെ അടക്കണം. നെസ്റ്ററിന് ആവട്ടെ നാലു മാസം വിലക്കും ഒപ്പം മൂന്ന് മാസത്തെ ശംബളവുമാണ് പിഴ.

കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിയെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്ക് നെസ്റ്ററിനായിരുന്നു. എട്ടു ഗോളുകളും 9 അസിസ്റ്റും കഴിഞ്ഞ ഐ ലീഗ് സീസണിൽ നെസ്റ്റർ സംഭാവന നൽകിയിരുന്നു.

Previous articleവാൻ ഡെ ബീക് റയൽ മാഡ്രിഡിൽ എത്താതിരിക്കട്ടെ എന്ന് ഡി യോങ്
Next articleഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപിച്ചു, ട്വി20യി ഡികോക്ക് നായകൻ!!