പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ് സി പുതിയ സൈനിംഗ് പൂർത്തിയാക്കി. ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽകിസ് ആണ് ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 31കാരനായ നെരിജുസ് നേർക എന്നാണ് അറിയപ്പെടുന്നത്.
ഇസ്രായേൽ ക്ലബായ ഹാപോൽ ടെൽ അവീവിലായിരുന്നു അവസാനം നേർക കളിച്ചിരുന്നത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറിലെ 15ആം ക്ലബായിരിക്കും ചെന്നൈയിൻ എഫ് സിം ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന നേർക രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







