മുഹമ്മദ് നെമിൽ സ്പെയിൻ വിട്ട് ഗോവയിലേക്ക് തിരികെയെത്തി

Newsroom

എഫ് സി ഗോവയുടെ മലയാളി താരമായ മുഹമ്മദ് നെമിൽ ഇന്ത്യയിലേക്ക് തിരികെയെത്തി. അവസാന രണ്ടു വർഷമായി സ്പെയിനിൽ പരിശീലനം നടത്തുന്ന താരത്തെ ഇന്ത്യയിലേക്ക് തിരികെ വിളിക്കാൻ എഫ് സി ഗോവ തന്നെയാണ് തീരുമാനിച്ചത്. പുതിയ ഐ എസ് എൽ സീസണിൽ താരത്തെ സീനിയർ സ്ക്വാഡിൽ ഉൾപ്പെടുത്താൻ ആണ് എഫ് സി ഗോവ ആലോചിക്കുന്നത്. ഗോവയുമായി നെമിലിന് ഇനിയും 3 വർഷത്തെ കരാർ ഉണ്ട്.

19കാരനായ നെമിൽ റിലയൻസ് യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. അഞ്ചു വർഷത്തോളം റിലയൻസ് യൂത്ത് ചാമ്പ്യനൊപ്പം നെമിൽ കളിച്ചു. 2015ൽ 13കാരനായിരിക്കെ ആയിരുന്നു നെമിലിനെ റിലയൻസ് സൈൻ ചെയ്തത്. സ്പെയിനിൽ എഫ് ഇ ഗ്രാമയുടെ അണ്ടർ 19 ടീമിൽ കളിച്ച താരം അവസാന സീസണിൽ അവരുടെ സീനിയർ ടീമിലും എത്തിയിരുന്നു. നെമിലിനെ ഇനി ഐ എസ് എല്ലിൽ കാണാൻ ആയിരിക്കും എല്ലാ ഫുട്ബോൾ പ്രേമികളും കാത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് നെമിൽ.