“കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മറക്കാം, ഇപ്പോൾ ലക്ഷ്യം സൂപ്പർ കപ്പ് യോഗ്യതയും കിരീടവും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ നെലോ വിംഗാഡ. പ്ലേ ഓഫ് എന്നത് ഒരു വിധത്തിലും സാധിക്കാത്ത കാര്യമാണെന്ന് വിംഗാഡ പറഞ്ഞു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എട്ടാമതാണ് ഉള്ളത്. ആകെ 9 പോയന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല എന്നത് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഒരോ മത്സരങ്ങളും ഒരോ മത്സരങ്ങളായി കണ്ടാകും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പോക്ക്. അങ്ങനെ മുന്നേറി സൂപ്പർ കപ്പിന് യോഗ്യത നേടലാകും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഥമ ലക്ഷ്യം. അദ്ദേഹം പറഞ്ഞു. ലീഗിൽ ആദ്യ ആറിൽ എത്തുന്നവർക്കാണ് സൂപ്പർ കപ്പിൽ നേരിട്ട് യോഗ്യത ലഭിക്കുന്നത്. ആ ആദ്യ ആറിൽ എത്താൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം.

സൂപ്പർ കപ്പിൽ എത്തിയാൽ എന്തും സാധ്യമാണെന്നും കിരീടം തന്നെ നേടാമെന്നും വിംഗാഡ പറഞ്ഞു. ഇനി അങ്ങോട്ട് പുതിയ ഫോർമേഷനുകൾ ആകും കേരള ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കുക എന്നും അദ്ദേഹം പറഞ്ഞു.