ദീപേന്ദ്ര നേഗി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരം ദീപേന്ദ്ര നേഗി ക്ലബ് വിട്ടു. നേഗി തന്നെയാണ് താൻ ക്ലബ് വിടുകയാണെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് നേഗി. ഡേവിഡ് ജെയിംസിന്റെ കീഴിൽ അരങ്ങേറ്റത്തിൽ തന്നെ അത്ഭുതം കാണിച്ച താരം പിന്നീട് നിറം മങ്ങുകയായിരുന്നു. പരിക്കാണ് നേഗിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ വില്ലനായത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുൻ ഇന്ത്യൻ അണ്ടർ 17 ക്യാപ്റ്റൻ കൂടുയായിരുന്ന നേഗി ഇനി ഏതു ക്ലബിലേക്കാണ് പോകുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. താരൻ ഐ എസ് എല്ലിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയ സ്നേഹത്തിന് പകരം നൽകാൻ ഒന്നുമില്ല എന്നും എപ്പോഴും ക്ലബിനോടും ആരാധകരോടും നന്ദിയുണ്ടാകും എന്നും നേഗി പറഞ്ഞു.

Advertisement