നേഗിയുടെ പരിക്ക് ഗുരുതരമല്ല, ഒരാഴ്ചക്കകം തിരിച്ചെത്തും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ദീപേന്ദ്ര നേഗിയുടെ പരിക്ക് ബ്ലാസ്റ്റേഴ്സ് ആരാധകർ ആശങ്കപ്പെട്ടത് പോലെ ഗുരുതരമല്ല. താരം അടുത്ത ആഴ്ച തന്നെ കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ആണ് നേഗിക്ക് പരിക്കേറ്റത്.

കാഫിനാണ് പരിക്കേറ്റത്. പരിക്ക് ഭേദമായി അടുത്ത ആഴ്ച തന്നെ യുവതാരം ടീമിനൊപ്പം ചേരും. അതേ സമയം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നേഗി ഇൻസ്റ്റാഗ്രാമിൽ നന്ദി അറിയിച്ചു. നേഗിക്ക് പരികേറ്റെന്ന് കേട്ട് ആരാധകർ നേഗി ഗെറ്റ് വെൽ സൂൺ സന്ദേശങ്ങളുമായി എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement