മുംബൈ സിറ്റിക്ക് ജേഴ്സി ഒരുക്കാൻ ലോകോത്തര ബ്രാൻഡ്

20201020 200647

സിറ്റി ഗ്രൂപ്പ് എത്തിയതിന് പിന്നാലെ വലിയ താരങ്ങളെ കൊണ്ടു വന്ന് വലിയ ക്ലബായി വളരുന്ന മുംബൈ സിറ്റി ഇപ്പോൾ ഒരു വലിയ ജേഴ്സി സ്പോൺസറെയും കൊണ്ടു വന്നിരിക്കുകയാണ്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമയാണ് ഇനി മുംബൈ സിറ്റിക്ക് വേണ്ടി ജേഴ്സി ഒരുക്കുക. ഈ വരുന്ന സീസൺ മുതലാകും പ്യൂമ ജേഴ്സിയിൽ മുംബൈ സിറ്റി എത്തുക. പ്യൂമയുമായി ക്ലബ് ദീർഘകാല കരാർ ഒപുവെച്ചിട്ടുണ്ട്.

സിറ്റി ഗ്രൂപ്പിന്റെ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, മെൽബൺ സിറ്റി, ജിറോണ എഫ് സി തുടങ്ങിയ ക്ലബുകൾ ഒക്കെ പ്യൂമയുടെ ജേഴ്സി ആണ് ഇപ്പോൾ അണിയുന്നത്. ഗോവയിൽ ഇപ്പോൾ പ്രീസീസൺ പരിശീലനത്തിലണ് മുംബൈ സിറ്റി.

Previous articleഹീലുമായുള്ള പങ്കാളിത്തത്തിനൊപ്പം ആരോഗ്യത്തിന് പ്രാമുഖ്യം നല്‍കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് റാകിപ് ഇനി മുംബൈ സിറ്റിയിൽ