“മുംബൈ സിറ്റിയിലും അറ്റാക്കിംഗ് ഫുട്ബോൾ ആയിരിക്കും ടാക്ടിക്സ്” – ലൊബോര

20201118 140315
- Advertisement -

അവസാന സീസണുകളിൽ എഫ് സി ഗോവ കളിച്ച അറ്റാക്കിംഗ് ഫുട്ബോൾ ഐ എസ് എല്ലിൽ ഒരു ടീമും ഒരിക്കലും കളിക്കാത്ത അത്ര സുന്ദരമായ ഫുട്ബോൾ ആയിരുന്നു. ആ അറ്റാക്കിംഗ് പ്രകടനത്തിന് ഒരേ ഒരു ഉത്തരവാദി മാത്രമേ ഉള്ളൂ. അത് ലൊബേര ആണ്. എഫ്സി ഗോവ വിട്ട ലൊബേര ഇപ്പോൾ മുംബൈ സിറ്റിയുടെ പരിശീലകനാണ്. താൻ മുംബൈ സിറ്റിയിലും അറ്റാക്കിംഗ് ഫുട്ബോൾ ആയിരിക്കും കളിക്കുക എന്ന് ലൊബേര പറഞ്ഞു.

തനിക്ക് ടീമിനൊപ്പം ആരാധകരെയും നോക്കേണ്ടതുണ്ട്. അവർക്ക് നല്ല ഫുട്ബോൾ കാണാൻ കഴിയണം. വിജയിച്ചാൽ മാത്രം പോരാ എന്നും നല്ല ഫുട്ബോൾ തന്നെ കളിച്ച് വിജയിക്കണം എന്ന് തനിക്ക് നിർബന്ധമുണ്ട് എന്നും ലൊബേര പറഞ്ഞു. പക്ഷെ എന്നാൽ അറ്റാക്കിംഗ് ഫുട്ബോൾ എന്നാൽ അതിനർത്ഥം ഡിഫൻസ് നോക്കില്ല എന്നല്ല. ബാലൻസ് ഉള്ള പ്രകടനമാണ് താൻ ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഗോളടിക്കുന്നതിന് ഒപ്പം തന്നെ ക്ലീൻ ഷീറ്റ് നേടുന്നതിലും ശ്രദ്ധ കൊടുക്കും എന്നും ലൊബേര പറഞ്ഞു.

Advertisement