വിജയം തുടരാൻ മുംബൈ സിറ്റി ഇന്ന് ജംഷദ്പൂരിന് മുന്നിൽ

Img 20211209 012329

വ്യാഴാഴ്ച വൈകുന്നേരം ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ജംഷഡ്പൂർ എഫ്‌സിയുമായി കൊമ്പുകോർക്കും. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ച മുംബൈ സിറ്റി നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഹൈദരബാദിനോട് മാത്രമാണ് മുംബൈ പോയിന്റ് നഷ്ടപ്പെടുത്തിയത്.

മറുവശത്ത്, നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ജംഷഡ്പൂർ എഫ്‌സി അവർക്ക് തൊട്ടുപിന്നിലും നിൽക്കുന്നു. മൂന്ന് വിജയങ്ങളും രണ്ട് സമനിലകളുമായി അവസാന അഞ്ച് മത്സര മത്സരങ്ങളിൽ തോൽവിയറിയാതെ നിൽക്കുകയാണ് ഓവൻ കോയൽ പരിശീലിപ്പിക്കുന്ന ടീം. മുംബൈ സിറ്റിയും ജംഷദ്പൂരും ഇതുവരെ എട്ടു തവണ ലീഗിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ നാലു തവണയും ജയം ജംഷദ്പൂരിനൊപ്പം ആയിരുന്നു. രണ്ട് മത്സരങ്ങൾ മുംബൈ സിറ്റിയും ജയിച്ചു. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്.

Previous articleഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ
Next articleഹാരിസിനെ നഷ്ടമെങ്കിലും ഓസ്ട്രേലിയ കരുതലോടെ മുന്നോട്ട്