ഹാരിസിനെ നഷ്ടമെങ്കിലും ഓസ്ട്രേലിയ കരുതലോടെ മുന്നോട്ട്

Sports Correspondent

ആദ്യ ദിവസം വെറും 50.1 ഓവര്‍ മാത്രം കളി നടന്ന ശേഷം ഇംഗ്ലണ്ടിനെ 147 റൺസിന് ഓള്‍ഔട്ട് ആക്കിയ ഓസ്ട്രേലിയ ഗാബയിലെ രണ്ടാം ദിവസം കരുതലോടെ മുന്നോട്ട് നീങ്ങുന്നു. തുടക്കത്തിൽ തന്നെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബൂഷാനെയും ചേര്‍ന്ന് ടീമിനെ 32 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയാണ്.

19 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 42/1 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ 21 റൺസും മാര്‍നസ് ലാബൂഷാനെ 15 റൺസും നേടിയാണ് ക്രീസിലുള്ളത്. ഒല്ലി റോബിന്‍സൺ ആണ് ഹാരിസിനെ(3) പുറത്താക്കിയത്.