ആദ്യ നാലിൽ ഇടം പിടിക്കുവാന്‍ മുംബൈയും ചെന്നൈയിനും

Newsroom

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ചെന്നൈയിൻ എഫ്‌സി നേരിടും. ഇരു ടീമുകളും ആദ്യ നാലിൽ ഇടംപിടിക്കാൻ ആണ് ഇന്ന് ലക്ഷ്യമിടുന്നത്.

ചെന്നൈയിൻ അവസാന ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമേ രേഖപ്പെടുത്താനായിട്ടുള്ളൂ. SC ഈസ്റ്റ് ബംഗാളിനെതിരായ അവരുടെ അവസാന മത്സരത്തിൽ രണ്ട് ഗോളുകളുടെ ലീഡ് ചെന്നൈയിൻ കളഞ്ഞിരുന്നു. നിർണായകമായ രണ്ട് പോയിന്റുകൾ അന്ന് അവർക്ക് നഷ്ടപ്പെട്ടു.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഹീറോ ഐ‌എസ്‌എല്ലിലെ ഏറ്റവും ദൈർഘ്യമേറിയ വിജയിക്കാതെയുള്ള റണ്ണിലാണ്, അവരുടെ അവസാന ഏഴ് മത്സരങ്ങളിലൊന്നു പോലും അവർക്ക് വിജയിക്കാനായിട്ടില്ല.