പ്രീസീസൺ മത്സരത്തിൽ മുംബൈ സിറ്റിക്ക് വിജയം. ഇന്ന് ഗോവയിൽ വെച്ച് ചെന്നൈയിനെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്. മുംബൈ സിറ്റിക്കായി വിദേശ താരങ്ങൾ ഇറങ്ങിയിരുന്നു എങ്കിലും ക്വാരന്റൈൻ കഴിയാത്തതിനാൽ ചെന്നൈയിൻ നിരയിൽ വിദേശ താരങ്ങൾ ഉണ്ടായിരുന്നില്ല. വിദേശ താരം ആദം ലെ ഫോണ്ട്രെ ആണ് മുംബൈ സിറ്റിക്കായി ഗോൾ നേടിയത്. 21ആം മിനുട്ടിൽ ആയിരുന്ന ഗോൾ പിറന്നത്. കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയിരുന്നു.