മുംബൈ സിറ്റിയുടെ സി ഇ ഒ ക്ലബ് വിട്ടു

മുംബൈ സിറ്റിയുടെ സി ഇ ഒ ആയിരുന്ന ഇന്ദ്രനിൽ ദാസ് ക്ലബ് വിട്ടു. അവസാന ആറു വർഷമായി ക്ലബിന്റെ സി ഇ ഒ സ്ഥാനത്ത് ഉണ്ടായിരുന്ന ആളാണ് ഇന്ദ്രനിൽ ദാസ്. സിറ്റി ഗ്രൂപ്പ് ക്ലബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത് ആണ് ഈ മാറ്റത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്. ഇന്ദ്രനിൽ സി ഇ ഒ ആയിരിക്കെ രണ്ട് പ്ലേ ഓഫ് കളിക്കാൻ മുംബൈ സിറ്റിക്ക് ആയിരുന്നു.

ഉറുഗ്വേ ഇതിഹാസം ഫോർലാനെ പോലെയുള്ള വൻ താരങ്ങളെ ടീമിൽ എത്തിക്കാനും ഇന്ദ്രനിൽ ദാസിനായിരുന്നു. അദ്ദേഹത്തിന്റെ ക്ലബിനായുള്ള സംഭാവനകളെ ബഹുമാനിക്കുന്നതായും അതിന് നന്ദി അറിയിക്കുന്നതായി ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഒപ്പം ഇന്ദ്രനിൽ ദാസിന്റെ ഭാവി പരിപാടികൾക്ക് ആശംസ അർപ്പിക്കുന്നതായും ക്ലബ് പറഞ്ഞു.

Previous articleകായ് ഹവേർട്സിനായി യൂറോപ്പിലെ വമ്പന്മാർ രംഗത്ത്
Next articleഉംറ്റിറ്റി ബാഴ്സലോണ വിടും, ചെൽസിയും ആഴ്സണലും താരത്തിനായി രംഗത്ത്