ഉംറ്റിറ്റി ബാഴ്സലോണ വിടും, ചെൽസിയും ആഴ്സണലും താരത്തിനായി രംഗത്ത്

ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടും. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ നിന്ന് പിറകോട്ട് പോയ ഉംറ്റിറ്റി കൂടുതൽ അവസരങ്ങൾ തേടിയാണ് ക്ലബ് വിടാം ശ്രമിക്കുന്നത്. ഉംറ്റിറ്റിക്ക് വേണ്ടി ഇംഗ്ലീഷ് ക്ലബുകളായ ചെൽസിയും ആഴ്സണലും ഇതിനകം തന്നെ ശ്രമങ്ങൾ ആരംഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ട് സീസണിലും പരിക്ക് ഉംറ്റിയെ വല്ലാതെ അലട്ടിയിരുന്നു. ഇപ്പോൾ പികെയും ലെങ്ലെറ്റും ആണ് ബാഴ്സലോണയുടെ സെന്റർ ബാക്കായി പ്രവർത്തിക്കുന്നത്. പരിക്ക് മാറി എത്തൊയിട്ടും ഇവരെ മറികടന്ന് ആദ്യ ഇലവനിൽ എത്താൻ ഉംറ്റിറ്റിക്ക് ആയിരുന്നില്ല. വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന ഉംറ്റിറ്റി ഇപ്പോൾ ഫ്രഞ്ച് ദേശീയ ടീമിലും പിറകോട്ട് പോയിരിക്കുകയാണ്. കരിയറിൽ വീണ്ടും ഉയരത്തിലേക്ക് എത്താൻ വേണ്ടി കൂടിയാണ് താരം ക്ലബ് വിടുന്നത്.

Previous articleമുംബൈ സിറ്റിയുടെ സി ഇ ഒ ക്ലബ് വിട്ടു
Next articleSunderland Til I Die, രണ്ടാം സീസൺ എത്തുന്നു