ഐ എസ് എല്ലിലെ എട്ടാം മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഹൈദരബാദിനെ തോൽപ്പിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മലയാളി താരം ഹക്കുവും രാഹുലും ഇന്ന് ആദ്യ ഇലവനിൽ നിന്ന് പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന കോസ്റ്റയും ഹൈദരബാദിനെതിരെ തിളങ്ങിയ സന്ദീപും ഇന്ന് സെന്റർ ബാക്ക് കൂട്ടുകെട്ട് ആയി ഇറങ്ങും.
ലെഫ്റ്റ് ബാക്കിൽ ജെസ്സലും റൈറ്റ്ബാക്കിൽ നിശു കുമാറും തന്നെ ഇറങ്ങുന്നു. ഫകുണ്ടോയും വിസെന്റെയും ആണ് മധ്യനിര നയിക്കുന്നത്. ജീക്സൺ, സഹൽ, മറെ എന്നിവരും സ്ക്വാഡിൽ ഉണ്ട്. രാഹുലിന് പകരം പ്യൂറ്റിയ ആണ് ടീമിൽ എത്തിയത്.
കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു, സന്ദീപ്, കോസ്റ്റ, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, പ്യൂട്ടിയ, ജീക്സൺ, സഹൽ, മറെ