“മുംബൈ സിറ്റി ഗംഭീരമായി കളിച്ചു, വിജയം അർഹിച്ചത് തന്നെ”

Newsroom

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരായി മുംബൈ സിറ്റി സ്വന്തമാക്കിയ വിജയം അർഹിച്ചതു തന്നെയാണ് എന്ന് പരിശീലകൻ ജോർഗെ കോസ്റ്റ. തന്റെ ടീം സുന്ദരമായാണ് ഇന്നലെ കളിച്ചത് എന്ന് കോസ്റ്റ പറഞ്ഞു. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് തങ്ങൾ ആണ്. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും മുംബൈ സിറ്റി തന്നെ. ഗോളടിച്ചതും മുംബൈ സിറ്റിയാണ്. കോസ്റ്റ പറഞ്ഞു.

മത്സരത്തിനിടെ രണ്ട് താരങ്ങളെ ഞങ്ങൾക്ക് നഷ്ടമായിരുന്നു, എന്നിട്ടും ഗോളടിച്ച് വിജയം സ്വന്തമാക്കാൻ തന്റെ ടീമിനായെന്നും പരിശീലകൻ പറഞ്ഞു. മക്കാഡോ, മാറ്റോ എന്നിവരെയാണ് മത്സരത്തിനിടെ മുംബൈ സിറ്റിക്ക് പരിക്ക് കാരണം നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സിന് മത്സരം 1-1 എന്നാക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ അത് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടാക്കിയ ഒരേയൊരു അവസരം എന്നും കോസ്റ്റ ഓർമ്മിപ്പിച്ചു.