മോഹൻ ബഗാന്റെ യുവ ഗോൾകീപ്പർ കരാർ പുതുക്കി

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മോഹൻ ബഗാൻ അവരുടെ യുവ ഗോൾ കീപ്പർ ആർഷ് അൻവർ ഷെയ്ക്കിന്റെ കരാർ പുതുക്കി. 19കാരനായ താരം മൂന്ന് വർഷത്തെ കരാർ മോഹൻ ബഗാനിൽ ഒപ്പുവെച്ചു. ക്ലബ് ഔദ്യോഗികമായി ഈ കരാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2025വരെ താരം ക്ലബിൽ തുടരും. എ ടി കെ അക്കാദമിയിലൂടെ തന്നെയാണ് ആർഷ് വളർന്നു വന്നത്. ഐ എസ് എല്ലിൽ അവസരം കിട്ടിയിരുന്നില്ല എങ്കിലും കഴിഞ്ഞ എ എഫ് സി കപ്പിൽ താരം എ ടി കെ മോഹൻ ബഗാനായി ഇറങ്ങിയിരുന്നു.