95ആം മിനുട്ടിൽ റോയ് ഹീറോ കൃഷ്ണ!! വിജയം തുടർന്ന് മോഹൻ ബഗാൻ

Img 20201203 212831
- Advertisement -

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാന്റെ വിജയ പരമ്പരയ്ക്ക് അവസാനമില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും മോഹൻ ബഗാൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മോഹൻ ബഗാൻ ഇന്ന് ഒഡീയെ ആണ് പരാജയപ്പെടുത്തിയത്. അവസാന നിമിഷം റോയ് കൃഷ്ണ നേടിയ ഗോളിലാണ് മോഹൻ ബഗാൻ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.

വിരസമായ രീതിയിൽ ആയിരുന്നു മത്സരം ആരംഭിച്ചത്. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും കഷ്ടപ്പെടുന്നതാണ് മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്. ആദ്യ പകുതിയിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് ഒഡീഷ ആയിരുന്നു. എന്നാൽ മാഴ്സെലോക്കും സംഘത്തിനും മോഹൻ ബഗാന്റെ തിരി ജിങ്കൻ ഡിഫൻസീവ് കൂട്ടുകെട്ട് ഭേദിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ എ ടി കെ പ്രകടനം മെച്ചപ്പെടുത്തി. ഒരു സെൽഫ് ഗോളിലൂടെ എ ടി കെ മുന്നിൽ എത്തി എന്ന് തോന്നിപ്പിച്ചു എങ്കിലും മൻവീറിന് ഹാൻഡ് ബോൾ ഉണ്ട് എന്ന് വിധിച്ച റഫറി ഗോൾ നിഷേധിച്ചു.

മത്സരം ഗോൾ രഹിത സമനിലയിലേക്ക് പോവുക ആണ് എന്ന് തോന്നിയ നിമിഷത്തിലാണ് റോയ് കൃഷ്ണ വിജയ ഗോളുമായി എത്തിയത്. ഫൈനൽ വിസിലിനു തൊട്ടു മുന്നെ ഒരു ഹെഡറിലൂടെ ആയിരുന്നു കൃഷ്ണയുടെ വിജയ ഗോൾ. ഈ വിജയത്തോടെ എ ടി കെ മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് എത്തി. മൂന്ന് മത്സരങ്ങളിൽ 9 പോയിന്റാണ് എടി കെ മോഹൻ ബഗാന് ഉള്ളത്. ഇതുവരെ ഒരു ജയം പോലും ഇല്ലാത്ത ഒഡീഷ ഒരു പോയിന്റുമായി 10ആം സ്ഥാനത്ത് നിൽക്കുന്നു.

Advertisement