ജിങ്കൻ മോഹൻ ബഗാൻ വിടാൻ സാധ്യത, ജിങ്കന്റെ പ്രകടനത്തിൽ പരിശീലകൻ തൃപ്തനല്ല

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കന്റെ എ ടി കെ മോഹൻ ബഗാനിലെ ഭാവി ആശങ്കയിൽ. ജിങ്കന്റെ പ്രകടനങ്ങളിൽ മോഹൻ ബഗാൻ കോച്ച് ഫെറാണ്ടോ തൃപ്തനല്ല എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ജിങ്കന് പകരം ഒരു വിദേശ സെന്റർ ബാക്കിനെ കൂടെ മോഹൻ ബഗാൻ സൈൻ ചെയ്യണം എന്നാണ് പരിശീലകന്റെ ആവശ്യം. അങ്ങനെ സംഭവിച്ചാൽ ജിങ്കൻ മോഹൻ ബഗാൻ വിടേണ്ടി വന്നേക്കും. ഇന്ത്യൻ സെന്റർ ബാക്കിന് വലിയ തിരിച്ചടി തന്നെയാകും ഇത്.

നേരത്തെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയ ജിങ്കൻ പരിക്ക് കാരണം തിരികെ ബഗാനിലേക്ക് വരികയായിരുന്നു. പരിശീലകന് താല്പര്യം ഇല്ല എങ്കിൽ ജിങ്കൻ ക്ലബ് വിടാൻ ആര് കാരണം. ജിങ്കന്റെ ഭാവി എന്താകും എന്ന് വരും ദിവസങ്ങളിൽ അറിയാൻ പറ്റും. രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു ജിങ്കൻ എ ടി കെയിൽ എത്തിയത്.