പ്രീസീസൺ, ചെന്നൈയിനെ മൊഹമ്മദൻസ് പരാജയപ്പെടുത്തി

പുതിയ സീസണായുള്ള ഒരുക്കത്തിൽ ചെന്നൈയിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസ് ആണ് ചെന്നൈയിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. ഇന്ന് മൊഹമ്മദൻസിനായി ഔസ്മാനെയും പ്രിതവും ആണ് ഗോളുകൾ നേടിയത്. ചെന്നൈയിനായി പീറ്റർ ആണ് ഗോൾ നേടിയത്‌. ചെന്നൈയിൻ ആയിരുന്നു ആദ്യം ഗോൾ നേടിയത്. അവിടെ നിന്ന് തിരിച്ചടിച്ചാണ് മൊഹമ്മദൻസ് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ മൊഹമ്മദൻസ് മോഹൻ ബഗാനോട് പരാജയപ്പെട്ടിരുന്നു.

Story Highlight: Mohammedan defeated Chennaiyin 2-1 in a pre-season friendly today.