ക്ലിഫോർഡ് മിറാണ്ട എഫ് സി ഗോവയുടെ സഹപരിശീലകനായി തുടരും

- Advertisement -

കഴിഞ്ഞ സീസൺ അവസാനം എഫ് സി ഗോവയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിച്ച ക്ലിഫോർഡ് മിറാണ്ട ഈ വരുന്ന സീസണിലും ക്ലബിനൊപ്പം തുടരും. പുതിയ പരിശീലകൻ ഫെറാണ്ടോയുടെ സഹ പരിശീലകൻ ആയാകും ക്ലിഫോർഡ് തുടരുക. അടുത്തിടെ ഏറ്റവും വലിയ കോച്ചിംഗ് ലൈസൻസ് ആയ എ എഫ്സി പ്രൊ ലൈസൻ ക്ലിഫോർഡ് സ്വന്തമാക്കിയിരുന്നു. ഐ എസ് എല്ലിൽ ഒരു ടീമിന്റെ മുഖ്യ പരിശീലകൻ ആകണമെങ്കിൽ വേണ്ട ലൈസൻസ് ആണ് പ്രൊ ലൈസൻസ്‌.

ഇന്ത്യക്ക് വേണ്ടി 50ൽ അധികം മത്സരം കളിച്ച താരമാണ് മിറാണ്ട. ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, മിനേർവ പഞ്ചാബ്, ഡെമ്പോ എന്നിവർക്കൊക്കെ വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ഗോവ റിസേർവ്സിന്റെ പരിശീലകനായിരുന്ന മിറാണ്ടയുടെ പരിശീലകനായുള്ള ആദ്യ സീനിയർ ടീം ചുമതല ആയിരുന്നു എഫ് സി ഗോവയുടേത്. അവർക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്തത് ക്ലിഫോർഡ് ആയിരുന്നു.

Advertisement