കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിച് ക്ലബ് വീടുമെന്ന് സൂചന. താരം ക്ലബ് വിടാൻ സാധ്യത ഉണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാറിൽ ആയിരുന്നു താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. ബ്ലാസ്റ്റേഴ്സ് കരാർ നീട്ടാൻ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഇതുവരെ ആ ചർച്ചകൾ വിജയിച്ചിട്ടില്ല.
24കാരനായ താരം 2 ഗോളുകൾ ഈ സീസണിൽ നേടിയിരുന്നു. 19 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം 5 ക്ലീൻ ഷീറ്റും നേടി.
മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് ഡ്രിഞ്ചിച് കളിച്ചത്. 2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം ആണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു.
ടോപ്പ് ഡിവിഷനിലെ സ്ഥിരതയുള്ളതും പ്രബലവുമായ പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന താരമാകാൻ താരത്തിനായി. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളിൽ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു.