ബെംഗളൂരു എഫ് സിക്കായി മുൻ സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന മികു ഒരുടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്നു. മികുവും ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടു ക്ലബുകളും തമ്മിൽ കരാർ ചർച്ച പുരോഗമിക്കുകയാണ്. സൈപ്രറ്റോ ക്ലബായ ഒമോനിയോ എഫ് സിയിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ മികു കളിച്ചിരുന്നത്.
എഫ് സി ഗോവയും ചെന്നൈയിനുമാണ് മികുവിനു വേണ്ടി ഇപ്പോൾ രംഗത്ത് ഉള്ളത്. താരം ചെന്നൈയിലേക്ക് പോകുവാനാണ് കൂടുതൽ സാധ്യത കാണുന്നത്. നേരത്തെ ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി രണ്ടു സീസണുകളിലായി 20 ഗോളുകൾ മികു നേടിയിരുന്നു