പ്രതിഫലം വെളിപ്പെടുത്തി ISL; വിലകൂടിയ താരം മികു, ബെർബറ്റോവിന് 2.28 കോടി

- Advertisement -

ഐ എസ് എൽ താരങ്ങളുടെ ശമ്പള വിവരം ഐ എസ് എൽ വെബ് സൈറ്റ് വഴി ഔദ്യോഗികമായി പുറത്തിറക്കി. 10 ഐ എസ് എൽ ക്ലബുകളുടേയും താരങ്ങളുടെ വില സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു എഫ് സിയുടെ വെനുസ്വേലൻ സ്ട്രൈക്കർ മികു ആണ് ഐ എസ് എല്ലിലെ ഏറ്റവും വിലകൂടിയ താരം. 499,930 അമേരിക്കൻ ഡോളറാണ് മിക്കുവിന്റെ പ്രതിഫലം. 3.17 കോടി രൂപയോളും വരുമിത്.

കൊൽക്കത്തയുടെ അയർലണ്ട് താരം റോബി കീനും കേരള ബ്ലാസ്റ്റേഴ്സിന്റെ ബെർബറ്റോവും ആണ് പ്രതിഫലത്തിൽ രണ്ടാമതു മൂന്നാമതു ഉള്ളത്. റോബി കീനിന് 400000 ഡോളറാണ് പ്രതിഫലം 2.5 കോടിയോളം രൂപ. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സൈനിംഗായ ബെർബയ്ക്ക് 2.27 കോടി രൂപയാണ്.

വലിയ വില കൊടുത്ത പല താരങ്ങളും തിളങ്ങാതെ പോയപ്പോൾ ഇവരുടെ ഒക്കെ പാതി വിലയായ 1.17 കോടി രൂപയ്ക്ക് എത്തിയ എഫ് സി ഗോവയുടെ കോറോ ഐ എസ് എല്ലിൽ തിളങ്ങി നിൽക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement