സ്പാനിഷ് സെന്റർ ബാക്ക് മൈക്കൽ സബാക്കോയെ ടീമിൽ എത്തിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. 34 കാരനായ വെറ്ററൻ താരത്തെ അനുഭവ സമ്പത്തും പ്രതിരോധത്തിലെ കരുത്തും പരിഗണിച്ചാണ് ടീമിൽ എത്തിച്ചത് എന്ന് നോർത്ത് ഈസ്റ്റ് ട്രാൻസ്ഫർ പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചു. അത്ലറ്റികോ മാഡ്രിഡ് ബി ടീമിലും വിവിധ യൂത്ത് ടീമുകളിലും കളിച്ചിട്ടുള്ള സബാക്കോ, അൽമെരിയായിലൂടെയാണ് സീനിയർ ടീം കുപ്പായം അണിയുന്നത്. പിന്നീട് ലെനൊസ, കാർറ്റജെന തുടങ്ങി വിവിധ സ്പാനിഷ് രണ്ട്, മൂന്ന് ഡിവിഷനിലെ ടീമുകളിലാണ് കരിയർ ചെലവിട്ടത്. 2020 മുതൽ സ്വന്തം നാട്ടിലെ ബാർഗോസ് എഫ്സിയിൽ കളിച്ചു വരികയായിരുന്നു.
സ്‌പെയിനിന് പുറത്തു താരത്തിന്റെ ആദ്യ തട്ടകമാണ് നോർത്ത് ഈസ്റ്റ്. ഇന്ത്യയെ കുറിച്ചും സൂപ്പർ ലീഗിനെ കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ടെന്ന് പ്രതികരിച്ച താരം പുതിയ മാനേജ്‌മെന്റിന് കീഴിലെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പുതിയ പ്രോജക്ടിൽ താൻ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത് എന്നും പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഒത്തു വന്നാൽ അടുത്ത സീസണിൽ വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നും സബാക്കോ കൂടിച്ചേർത്തു. സ്വന്തം നഗരത്തിലെ ബർഗോസ് എഫ്സിയുടെ ക്യാപ്റ്റൻ കൂടി ആയിരുന്ന താരം ടീം വിടുമെന്ന് കഴിഞ്ഞ വാരം തന്നെ ഉറപ്പിച്ചിരുന്നു. ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും താരം സാമൂഹിക മാധ്യമത്തിൽ ചേർത്തു. മതിയായ അനുഭവസമ്പത്തുള്ള സബാക്കോ പ്രതിരോധത്തിന് മാത്രമല്ല ടീമിന് ആകെ പകരുമെന്ന വിശ്വാസത്തിലാണ് മാനേജ്‌മെന്റ്.
Download the Fanport app now!