ബ്രസീലിയൻ മെമോ ജംഷദ്പൂർ വിട്ട് ചെന്നൈയിനിൽ

20201003 221815
- Advertisement -

ബ്രസീൽ താരം മെമോ ഇനി ജംഷദ്പൂരിൽ ഇല്ല.താരം അടുത്ത ഒരു വർഷം ചെന്നൈയി എഫ് സിയിൽ കളിക്കാൻ കരാർ ഒപ്പിട്ടു. മിഡ്ഫീൽഡറായ മെമോ അവസാന മൂന്ന് സീസണിലും ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. മൂന്ന് സീസണുകളിലായി ജംഷദ്പൂരുനായി 46 മത്സരങ്ങൾ താരം കളിച്ചു.

2016ൽ ഡെൽഹി ഡൈനാമോസിന്റെ ജേഴ്സിയിലാണ് ആദ്യം മെമോ ഇന്ത്യയിൽ എത്തിയത്. ഡെൽഹിക്കായി 10 മത്സരങ്ങൾ മെമോ കളിച്ചിട്ടുണ്ട്. ബ്രസീലിൽ നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മെമോ. ഐ എസ് എല്ലിൽ ഉൾപ്പെടെ പരിചയ സമ്പത്ത് ഏറെയുള്ള താരമാണ് മെമോ. ചെന്നൈയിന് മികച്ച സൈനിംഗ് ആണിത്.

Advertisement